16 / 100

One who gave his lifeOne-who-gave-his-life-page22

Download PDF Tracts

നിങ്ങള്‍ക്കായി ജീവന്‍ തന്നവന്‍

ദൈവം നമുഷ്യനെ തന്റെ സാദൃശ്യപ്രകാരം സൃഷ്ടിച്ചു. അവന്‍ ദൈവത്തോടു കൂട്ടായ്മ പുലര്‍ത്തിയും, സമാധാനവും സന്തോഷവും, ശരീരത്തില്‍ നല്ല ആരോഗ്യവും ഉള്ളവനായി കാണപ്പെട്ടിരിക്കുന്നു. എന്നാല്‍ താന്‍ പാപം ചെയ്തപ്പോള്‍, ദൈവത്തോടുള്ള വ്യക്തിപരമായ ഐക്യത നഷ്ടപ്പെട്ടവനായി, സമാധാനവും സന്തോഷവും ഇല്ലാത്തവനായി, അനവധി വേദനകളും, ശരീരത്തില്‍ പലതര രോഗബാധിതനായും, തന്റെ ദേഹം, ദേഹി, ആത്മാവില്‍ അസ്വസ്ഥതയുള്ളവനുമായി തീര്‍ന്നു. ഇപ്രകാരമുള്ള മനുഷ്യനെ വീണ്ടെടുത്ത്, താന്‍ നഷ്ടമാക്കിയ സകലത്തെയും തനിക്കു മടക്കിക്കൊടുക്കുവാനായി, ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പു നമ്മുടെ സൃഷ്ടി കര്‍ത്താവായ ദൈവം, യേശു എന്ന നാമത്തില്‍ ജഡരക്തത്തോടെ, ഈ ലോകത്തില്‍ പാപരഹിതനായി അവതരിച്ചു. അവന്‍ ഈ പാപം നിറഞ്ഞ ലോകത്തില്‍ ജീവിച്ച്, ജനങ്ങള്‍ക്കു നന്മ ചെയ്യുവാനായി ഗ്രാമങ്ങള്‍തോറും പട്ടണങ്ങള്‍ തോറും ചുറ്റി സഞ്ചിരിച്ച്, കുരുടര്‍ക്കു കാഴ്ച നല്‍കി, ബധിരര്‍ക്കു ശ്രവണം നല്‍കി, മൂകരുടെ വായെ തുറന്നു, കുഷ്ഠരോഗികളെ സൗഖ്യമാക്കി, ഭൂതബാധിതരെ വിടുവിച്ചു, ദരിദ്രരോടു സുവിശേഷം പ്രസംഗിച്ചു.

പാപപരിഹാരം വരുത്തുന്നത് രക്തം എന്ന നിയമപ്രകാരം, മുഴു മാനവരാശിക്കുവേണ്ടി തന്റെ മുഴു രക്തത്തെയും ചൊരിയുവാന്‍ നമ്മുടെ കര്‍ത്താവായ യേശു തീരുമാനിച്ചു ക്രൂശുമരണത്തിനായി തന്നെ ഏല്‍പ്പിച്ചുകൊടുത്തു. റോമാപടയാളികള്‍ ഇഞ്ചിഞ്ചായി തന്നെ ദണ്ഡിപ്പിച്ചു; ഒരു മുള്‍ക്കിരീടം തന്റെ തലയില്‍ ധരിപ്പിച്ചു, ചാട്ടവാറു കൊണ്ടു അടിപ്പിച്ചു. അതിനുശേഷം തന്നെ ക്രൂശില്‍ തറക്കുകയുണ്ടായി. കര്‍ത്താവായ യേശു മുന്നാണികളില്‍ ക്രൂശില്‍ തൂങ്ങി.

പാപം അറിയാത്ത, പാപരഹിതനായ, പാപം ചെയ്യാത്ത കര്‍ത്താവായ യേശു നമ്മുടെ അതിക്രമങ്ങള്‍ക്കായി മുറിവേറ്റു. നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു. നമ്മുടെ സമാധാനത്തിനു വേണ്ടിയുള്ള ശിക്ഷ അവന്റെ മേല്‍ ആയി. പാപത്തിന്റെ ശമ്പളം മരണമത്രേ.

‘ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നേ നമുക്കു വേണ്ടി മരിക്കയാല്‍ ദൈവം തനിക്കു നമ്മോടുള്ള സ്‌നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു’. (റോമ. 5:8). കര്‍ത്താവായ യേശു ഇപ്രകാരം മരിച്ചതു മാത്രമല്ല, താന്‍ അരുളിച്ചെയ്തതുപോലെ മരണത്തെയും പാതാളത്തെയും ജയിച്ചു, മൂന്നാം നാളില്‍ ഉയിര്‍ത്തെഴുന്നേറ്റു. പുനരുത്ഥാനം പ്രാപിച്ച യേശു എല്ലാ സ്വര്‍ഗ്ഗങ്ങള്‍ക്കും മീതേ ആരോഹണനായി നമുക്കായി ഇപ്പോഴും ജീവിക്കുന്നു.

പ്രിയ സുഹൃത്തേ, കര്‍ത്താവായ യേശു നിങ്ങള്‍ക്കായി അനുഭവിച്ച കഷ്ടങ്ങളെയും വേദനകളെയും നിങ്ങള്‍ ധ്യാനിക്കുന്നു എങ്കില്‍ നിങ്ങളുടെ കല്ലായുള്ള ഹൃദയം തകര്‍ന്നു ഉരുകിപ്പോകും. ഈ സമയത്തില്‍ നിങ്ങളുടെ പാപങ്ങള്‍ക്കായും അതിക്രമങ്ങള്‍ക്കായും കണ്ണീരോടെ കര്‍ത്താവായ യേശുവിനോട് ക്ഷമ യാചിക്കുന്നു എങ്കില്‍ അവന്‍ നിങ്ങളുടെ പാപങ്ങള്‍ ക്ഷമിച്ച്, നിങ്ങള്‍ക്ക് സമാധാനവും സന്തോഷവും വിശ്രാമവും നല്‍കും.

‘യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു….. നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു………… നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.’ (1 യോഹ. 1:7-9).

‘അവന്‍ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു’ (മത്താ. 8:17) ‘ അവന്റെ അടിപ്പിണരുകളാല്‍ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു’ (യെശ. 53:5). മനുഷ്യന്റെ പാപം നിമിത്തം ശാപവും ശാപത്താല്‍ രോഗവും അവന്റെ മേല്‍ വന്നു. കര്‍ത്താവായ യേശു നമ്മുടെ രോഗങ്ങളെ ക്രൂശില്‍ ചുമന്നു. തന്റെ അടിപ്പിണരുകളാല്‍ സൗഖ്യം ഉണ്ടാകും എന്നു വിശ്വസിച്ചാല്‍, നമുക്ക് രോഗങ്ങളില്‍ നിന്ന് പൂര്‍ണ്ണ വിടുതലോടെ ജീവിക്കാം.

പ്രിയ സുഹൃത്തേ, നിങ്ങള്‍ക്കായി ജീവന്‍ തന്ന കര്‍ത്താവായ യേശു പുനരുത്ഥാനം പ്രാപിച്ചവനായി ഇന്നും നിനക്കായി ജീവിക്കുന്നതിനാല്‍, അവനെ നീ വിശ്വസിക്കുന്നുവെങ്കില്‍ കര്‍ത്താവായ യേശുവിന്റെ രക്തത്താല്‍ പാപങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും നിങ്ങള്‍ക്കു വിമോചനം പ്രാപിക്കാം. കൂടാതെ ഒരു വിശുദ്ധജീവിതം നയിച്ച് സ്വര്‍ഗ്ഗരാജ്യത്തിലേക്കു പോകുവാന്‍ കര്‍ത്താവായ യേശു നിങ്ങളെ സ്‌നേഹപൂര്‍വ്വം ആഹ്വാനം ചെയ്യുന്നു.

 

പ്രാര്‍ത്ഥന: ‘കര്‍ത്താവായ യേശുവേ, എന്റെ പാപങ്ങള്‍ക്കായി കാല്‍വറി ക്രൂശില്‍ അങ്ങയുടെ ജീവനെ അര്‍പ്പിച്ചു എന്നു ഞാന്‍ വിശ്വസിക്കുന്നു. ദയവായി എന്റെ പാപങ്ങളെല്ലാം ക്ഷമിക്കുക. തിരുരക്തത്താല്‍ എന്നെ കഴുകി ശുദ്ധീകരിക്കേണമേ. അങ്ങയെ എന്റെ സ്വന്തരക്ഷിതാവായി, ദൈവമായി ഞാന്‍ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കേണമേ. ഇന്നുമുതല്‍ ഞാന്‍ അങ്ങയുടെ പൈതലായി ജീവിക്കും.’ ആമേന്‍

 

You can find equivalent English tract @

The one who gave his life for you