16 / 100

Eternal life MalayalamEternal-life-Malayalam-page22

Download PDF Tracts

നിങ്ങള്‍ക്കും നിത്യജീവന്‍

 

നിങ്ങള്‍ എപ്പോഴെങ്കിലും നിങ്ങളുടെ മരണത്തെക്കുറിച്ചോ മരണാനന്തര ജീവിതത്തെക്കുറിച്ചോ ചിന്തിച്ചിട്ടുണ്ടോ? മരണത്തിനപ്പുറം മനുഷ്യന് ഒരു ജീവിതം ഉണ്ടോ? ഉണ്ടെങ്കില്‍ അത് എവിടെയാണ്? ഈ ചോദ്യങ്ങള്‍ക്ക് നാം ഉത്തരം കണ്ടെത്തുന്നു എങ്കില്‍ അത് നമ്മുടെ ഭാവി ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണവും ലക്ഷ്യബോധവും ഉള്ളതാക്കിതീര്‍ക്കും. പല മഹാന്‍മാരും, മതഗ്രന്ഥങ്ങളും മരണാനന്തര ജീവിതത്തെക്കുറിച്ച് പറയുന്നു എങ്കിലും പൂര്‍ണ്ണമായ ഒരു അറിവു നല്‍കുവാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഭൂമിയിലുള്ള ഓരോ മനുഷ്യനെ സംബന്ധിച്ചും ഈ ചോദ്യങ്ങള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. വിശുദ്ധവേദപുസ്തകം ഈ ചോദ്യങ്ങള്‍ക്ക് വ്യക്തവും പൂര്‍ണ്ണവുമായ ഉത്തരം നല്‍കുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ മരണം മനുഷ്യജീവിതത്തിന്റെ അവസാനമല്ല. പിന്നെയോ, നിത്യജീവിത്തിലേയ്ക്കുള്ള കവാടമാണ്. മനുഷ്യന്‍ ഈ ലോകത്തില്‍ ചെയ്യുന്ന നന്മതിന്മകള്‍ അനുസരിച്ച് മരണാനന്തരം സുഖ ദു:ഖങ്ങളുടേതായ ഒരു ജീവിതം അവനുണ്ട്. അത് ഒരിക്കലും അവസാനമില്ലാത്ത ഒരു ജീവിതമാണ്. നന്മയെ പിന്‍പറ്റുന്ന ഒരു മനുഷ്യന്‍, അഥവാ പാപത്തെ ഉപേക്ഷിച്ച് സൃഷ്ടാവായ ദൈവത്തിന്റെ കല്‍പനകളെ അനുസരിച്ച് പരിശുദ്ധമായി ജീവിക്കുന്ന മനുഷ്യന്‍ ദൈവത്തോടുകൂടെ സ്വര്‍ഗ്ഗരാജ്യത്തിലും, ഈ ലോകത്തിന്റെ പാപസന്തോഷങ്ങളില്‍ മുഴുകി സൃഷ്ടാവായ ദെവത്തെയും, അവിടുത്തെ കല്‍പനകളെയും മറന്ന് അവനവന്റെ സ്വന്തം മോഹങ്ങള്‍ക്കൊത്തവണ്ണം ജീവിക്കുന്ന മനുഷ്യന്‍, പിശാചിനോടുകൂടെ കെടാത്തതീയും ചാകാത്തപുഴുവും ഉള്ള അഗ്നിനരകത്തിലൂം വസിക്കുമെന്ന് വേദപുസ്തകം പറയുന്നു. (വെളി.21:8;2 കൊരി. 5:10; എബ്രാ. 9:27;സഭാ.പ്ര. 12:14; വെളി. 20:15; മാര്‍ക്കോ. 9:49) എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍ അറെക്കപ്പെട്ടവര്‍, കുലപാതകന്മാര്‍, ദുര്‍ന്നടപ്പുകാര്‍, ക്ഷുദ്രക്കാര്‍, ബിംബാരാധികള്‍, എന്നിവര്‍ക്കും ഭോഷ്‌ക്കു പറയുന്ന ഏവര്‍ക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ. അതു രണ്ടാമത്തെ മരണം (വെളി. 21:8).

പ്രിയ സ്‌നേഹിതരെ, മരണം ഏതു നിമിഷവും നമ്മെ പിടികൂടാം. ഇന്നു നിങ്ങള്‍ മരിച്ചാല്‍ നിങ്ങളുടെ നിത്യത എവിടെ കഴിക്കും. സ്വര്‍ഗ്ഗത്തിലോ അഗ്നിനരകത്തിലോ? ദയവായി ഒരു നിമിഷം ചിന്തിക്കുക. നിങ്ങളുടെ ഉ്ള്ളില്‍ മുഴുലോകത്തെക്കാളും വിലയേറിയ ഒരു ആത്മാവുണ്ട്. ആ ആത്മാവിന്റെ രക്ഷയ്ക്കുവേണ്ടി ചിന്തിപ്പാനും പ്രവൃത്തിപ്പാനും ദൈവം ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു സുവര്‍ണ്ണാവസരം തന്നിരിക്കയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇതാണ്.

സൃഷ്ടാവായ ദൈവത്തിന്റെ മുമ്പില്‍ നിങ്ങള്‍ ഒരു പാപിയാണെന്ന് സമ്മതിക്കുക. നിങ്ങളുടെ പാപപരിഹാരാര്‍ത്ഥം ദൈവപുത്രനായ യേശുക്രിസ്തു ഈ ലോകത്തിലേക്ക് അയയ്ക്കപ്പെടുകയും കാല്‍വറി ക്രൂശില്‍ രക്തം ചിന്തി മരിക്കുകയും ചെയ്തു. അവിടുത്തെ പരിശുദ്ധമായ രക്തം നിങ്ങളുടെ സകലപാപങ്ങളും മോചിക്കുവാന്‍ പര്യാപ്തമാണെന്നു നിങ്ങള്‍ പൂര്‍ണ്ണമായി വിശ്വസിക്കുക. നിങ്ങളുടെ പാപങ്ങള്‍ മുഴുവനായും യേശുക്രിസ്തുവിനോട് ഏറ്റുപറയുക. അവിടുന്ന് നിങ്ങളുടെ എല്ലാ പാപങ്ങളും നിശ്ചയമായും ക്ഷമിച്ചുതരും. 1 യോഹ. 1:9 അങ്ങനെ പാപമോചനം പ്രാപിച്ച നിങ്ങള്‍ ഒരു ദൈവപൈതലായി തീരുന്നു. യോഹ. 1:12  അതിനുശേഷം അഭിഷിക്ത ശുശ്രൂഷകരാല്‍ ത്രിത്വനാമത്തില്‍ ജലസ്‌നാനം സ്വീകരിക്കണം. ദൈവസന്നിധിയില്‍ കാത്തിരുന്ന് പരിശുദ്ധാത്മാഭിഷേകം പ്രാപിക്കണം. തുടര്‍ന്ന് ഈ ആത്മികാനുഭവങ്ങള്‍ പ്രാപിച്ച ദൈവമക്കളോടുചേര്‍ന്നു കൂട്ടായ്മ ആചരിക്കണം (അപ്പൊ. 2:38,41,42) അങ്ങനെ പരിശുദ്ധമായി ജീവിക്കുന്ന ദൈവമക്കളെ സന്തോഷപൂര്‍ണ്ണമായ ദൈവരാജ്യത്തിലേക്ക് കൊണ്ടുപോകുവാന്‍ യേശുക്രിസ്തു വേഗം വരുന്നു. നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പോകുവാനായി ഒരുങ്ങുന്നില്ലെങ്കില്‍ കെടാത്ത തീയും ചാകാത്ത പുഴുവും ഉള്ള അഗ്നിനരകത്തിലേക്കാണ് പോകുന്നതെന്ന് ഓര്‍ക്കുക. അവിടെ നിന്നും ഒരിക്കലും മോചനം ഉണ്ടായിരിക്കയില്ല.

പ്രാര്‍ത്ഥന: കര്‍ത്താവായ യേശുവേ, ഞാന്‍ പാപിയെന്നു സമ്മതിക്കുന്നു. എന്നെ പാപത്തില്‍ നിന്നും ശാപത്തില്‍ നിന്നും വീണ്ടെടുക്കുവാനായി അങ്ങ് കാല്‍വറിയില്‍ മുഴുരക്തവും ചൊരിഞ്ഞു എന്നു ഞാന്‍ വിശ്വസിക്കുന്നു. എന്നെ കഴുകി ശുദ്ധീകരിച്ച്, അങ്ങയുടെ നിത്യരാജ്യത്തിനായി എന്നെയും യോഗ്യനാക്കേണമേ. ഇനിമുതല്‍ അങ്ങയുടെ പൈതലായി ജീവിക്കും. ആമേന്‍.

നിങ്ങളുടെ ആത്മീക വളര്‍ച്ചക്കുവേണ്ട മാര്‍നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും ഞങ്ങള്‍ സന്തോഷമുള്ളവരാണ്. നിങ്ങളുടെ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഞങ്ങളെ അറിയിച്ചാലും. ഇതുസംബന്ധമായി കൂടുതല്‍ വിവരങ്ങള്‍ അറിവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ദയവായി താഴെ കാണുന്ന വിലാസത്തില്‍ ബന്ധപ്പെടുക.

 

You can find equivalent English tract @

Where will you spend your eternity ?